മീഡിയവണിന്‍റെ ശ്വാസം നിലയ്ക്കരുത്, കൂടെയുണ്ട്: എം കെ മുനീര്‍
"മതേതര ഇന്ത്യയുടെ ഹൃദയത്തിന് വീണ്ടും വീണ്ടും ആഴത്തിൽ മുറിവേറ്റു കൊണ്ടിരിക്കുന്നു. ഒന്ന് നമ്മുടെ കേരളത്തിലാണെങ്കിൽ മറ്റൊന്ന് കർണാടകയില്‍"
മീഡിയവണ്‍ ചാനലിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി ശരിവെച്ചത് ദൗർഭാഗ്യകരമാണെന്ന് എം.കെ മുനീര്‍ എംഎല്‍എ. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ, അതും തങ്ങൾക്ക് വഴിപ്പെടില്ല എന്നുറപ്പുള്ള മാധ്യമങ്ങളെ എത്രത്തോളം കേന്ദ്ര സർക്കാർ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് മീഡിയവണ്‍ നിരോധനം. മീഡിയവണിന്‍റെ ശ്വാസം നിലയ്ക്കരുത്. കൂടെയുണ്ടെന്ന് എം കെ മുനീര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കർണാടകയിലെ ചില കോളജുകളിൽ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിജാബിനെതിരെയുള്ള ക്യാമ്പയിൻ മതേതര മൂല്യങ്ങളെ തകർത്തെറിയുന്നതാണെന്നും എം കെ മുനീര്‍ കുറിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നു കയറ്റത്തിന് സ്കൂളുകളും കോളേജുകളും വേദിയാകുന്നു. മതേതര മൂല്യങ്ങളുടെ തളിരിലകൾ നാമ്പിടേണ്ട ഇടങ്ങളിൽ വർഗീയ പ്രവർത്തനങ്ങളുടെ വിത്തിടുന്ന അവസ്ഥയിലേക്ക് രാജ്യമെത്തിയിരിക്കുന്നു. ഹിജാബ് ധരിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും എം കെ മുനീര്‍ വ്യക്തമാക്കി.
കുറിപ്പിന്‍റെ പൂര്‍ണരൂപം
മതേതര ഇന്ത്യയുടെ ഹൃദയത്തിന് വീണ്ടും വീണ്ടും ആഴത്തിൽ മുറിവേറ്റു കൊണ്ടിരിക്കുന്നു. ഒന്ന് നമ്മുടെ കേരളത്തിലാണെങ്കിൽ മറ്റൊന്ന് കർണാടക സംസ്ഥാനത്ത്!!
മീഡിയവണ്‍ ചാനലിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി ശരിവെച്ചിരിക്കുന്നത് ദൗർഭാഗ്യകരമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ, അതും തങ്ങൾക്ക് വഴിപ്പെടില്ല എന്നുറപ്പുള്ള മാധ്യമങ്ങളെ എത്രത്തോളം കേന്ദ്ര സർക്കാർ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് മീഡിയവണ്ണിനെതിരെയുള്ള കേന്ദ്ര നിരോധനം. എന്ത് രാജ്യദ്രോഹ പ്രവർത്തനം നടത്തിയത് കൊണ്ടാണ് ഈ നിരോധനം എന്ന് കേന്ദ്ര സർക്കാർ ജനങ്ങളെ അറിയിക്കണം. അല്ലെങ്കിൽ മീഡിയവണ്ണിനെയെങ്കിലും ഈ നിരോധനത്തിന്റെ യഥാർത്ഥ കാരണം അറിയിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്.
കർണാടകത്തിലെ ചില കോളജുകളിൽ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിജാബിനെതിരെയുള്ള ക്യാമ്പയിൻ മതേതര മൂല്യങ്ങളെ തകർത്തെറിയുന്നതാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നു കയറ്റത്തിന് സ്കൂളുകളും കോളേജുകളും വേദിയാകുന്നത് എത്രത്തോളം ഭീകരമാണ്.? മതേതര മൂല്യങ്ങളുടെ തളിരിലകൾ നാമ്പിടേണ്ട ഇടങ്ങളിൽ വർഗീയ പ്രവർത്തനങ്ങളുടെ വിത്തിടുന്ന അവസ്ഥയിലേക്ക് രാജ്യമെത്തിയിരിക്കുന്നു.
മീഡിയവണിന്‍റെ ശ്വാസം നിലയ്ക്കരുത്, ഹിജാബ് ധരിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. മീഡിയവണിന്‍റെ കൂടെയാണ്, വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഹിന്ദുത്വ വാദികൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന വിദ്യാർഥികളുടെ കൂടെയാണ്. ഈ പോരാട്ടത്തിൽ ഇന്ത്യയുടെ മതേതര ഹൃദയങ്ങൾ നമ്മുടെ കൂടെയുണ്ടാവും..!!
മതേതര ഇന്ത്യയുടെ ഹൃദയത്തിന് വീണ്ടും വീണ്ടും ആഴത്തിൽ മുറിവേറ്റു കൊണ്ടിരിക്കുന്നു. ഒന്ന് നമ്മുടെ കേരളത്തിലാണെങ്കിൽ...
Posted by Dr. MK Muneer on Tuesday, February 8, 2022
Adjust Story Font
16