Quantcast

ആവശ്യത്തിന് ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്താതെ പി. എസ്.സിയുടെ ജെ.എച്ച്.ഐ പട്ടിക പുറത്തിറക്കിയതായി പരാതി

റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒഴിവുകള്‍ പരിഗണിക്കാതെയാണ് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    16 Dec 2021 1:51 AM GMT

ആവശ്യത്തിന് ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്താതെ പി. എസ്.സിയുടെ ജെ.എച്ച്.ഐ പട്ടിക പുറത്തിറക്കിയതായി പരാതി
X

ആവശ്യത്തിന് ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്താതെ പി. എസ്.സിയുടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പട്ടിക പുറത്തിറക്കിയതായി പരാതി. റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒഴിവുകള്‍ പരിഗണിക്കാതെയാണ് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. ഇക്കാര്യം ചുണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ ഏറ്റവുമധികം കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ചത് കോഴിക്കോട് ജില്ലയിലാണ്. 3 5.33 മാര്‍ക്ക്. 76 പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. വരാനിരിക്കുന്ന ഒഴിവുകള്‍ പരിഗണിക്കാത്തതിനാല്‍ പട്ടിക കാലാവധിക്കു മുമ്പേ തീര്‍ന്നു പോകുമെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.

റിപ്പോര്‍ട്ട് ചെയ്ത ഒഴിവ്, പട്ടികയുടെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒഴിവ്, മുന്‍ റാങ്ക് പട്ടികയിലെ നിയമന ശിപാര്‍ശ എന്നിവയുടെ അടിസ്ഥാനത്തിലാണ് പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കേണ്ട്. എന്നാല്‍ ജെ.എച്ച്.ഐ പട്ടികയുടെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. കൂടുതല്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി പട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിയെ സമീപിച്ചിട്ടുണ്ട്.

TAGS :

Next Story