Quantcast

കഴുത്തിൽ കമ്പ് കൊണ്ട് കുത്തേറ്റ സ്ത്രീ മരിച്ചു

അതിർത്തി തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-13 09:57:51.0

Published:

13 Oct 2022 8:50 AM GMT

കഴുത്തിൽ കമ്പ് കൊണ്ട് കുത്തേറ്റ സ്ത്രീ മരിച്ചു
X

തിരുവനന്തപുരം: കഴുത്തിൽ കമ്പ് കൊണ്ട് കുത്തേറ്റ സ്ത്രീ മരിച്ചു. മരുതുംകോട് സ്വദേശിനി വിജയകുമാരി (50)യാണ് മരിച്ചത്. അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരാണ് വിജയകുമാരിയുടെ കഴുത്തിൽ കമ്പ് കൊണ്ട് കുത്തിയത്. സംഭവത്തിൽ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ ഇവർ വിജയകുമാരിയുടെ കഴുത്തില്‍ റബ്ബർ കമ്പെടുത്ത് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ വെന്‍റിലേറ്ററിന്‍റെ സഹായത്താല്‍ ജീവൻ നിലനിർത്തുകയായിരുന്നു. തുടർന്ന് ഇന്നാണ് മരണം സംഭവിച്ചത്. അയൽവാസികൾ തമ്മിൽ കുറേകാലമായി നീണ്ടുനിന്ന അതിർത്തി തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍റിലാണ്.


TAGS :

Next Story