Quantcast

ചേർത്തലയിൽ റോഡിൽ ഭർത്താവ് തീ കൊളുത്തിയ യുവതി മരിച്ചു

ഭർത്താവ് ശ്യാംജിത്താണ് നടുറോഡിൽ സ്‌കൂട്ടർ തടഞ്ഞ് തീകൊളുത്തിയത്

MediaOne Logo

Web Desk

  • Updated:

    19 Feb 2024 12:18 PM

Published:

19 Feb 2024 11:24 AM

Fire at a house in Arad, Bahrain brought under control by timely intervention of Civil Defense
X

പ്രതീകാത്മക ചിത്രം

ആലപ്പുഴ: ചേർത്തലയിൽ റോഡിൽ ഭർത്താവ് തീ കൊളുത്തിയ യുവതി മരിച്ചു. ചേർത്തല കടക്കരപ്പള്ളി സ്വദേശി ആരതി പ്രദീപ്(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഭർത്താവ് ശ്യാംജിത്താണ് നടുറോഡിൽ സ്‌കൂട്ടർ തടഞ്ഞ് തീകൊളുത്തിയത്.

90ശതമാനം പൊള്ളലേറ്റ ആരതി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്യാംജിത്തും പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്താണു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി.

രാവിലെ ഒൻപതരയോടെ ഓഫീസിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് പിറക് വശത്തുള്ള മോര്‍ച്ചറി റോഡില്‍ വച്ച് ശ്യാംജിത്ത് തടഞ്ഞുനിര്‍ത്തി. ഇരുവരും തമ്മിൽ സംസാരിക്കുകയും തർക്കമുണ്ടാകുകയും ചെയ്തു.തുടർന്ന് കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ശ്യാംജിത്ത് ആരതിയുടെ തലയിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആരതിക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞാണ് കഴിഞ്ഞത്.


TAGS :

Next Story