Quantcast

കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരിക്ക്

മുണ്ടേരി അപ്പൻകാപ്പ് നഗറിലെ രമണിക്കാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    23 Feb 2025 10:00 AM

കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരിക്ക്
X

മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരിക്ക്. മുണ്ടേരി അപ്പൻകാപ്പ് നഗറിലെ രമണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

പേരക്കുട്ടിയുമായി ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് രമണി ആനയെ കാണുന്നത്. ആന ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഭയന്നോടുമ്പോഴായിരുന്നു വീണ് പരിക്കേറ്റത്. ഒരു വയസായ പേരക്കുട്ടിയും രമണിയുടെ കയ്യിലുണ്ടായിരുന്നു. കുട്ടിയുടെ കയ്യിൽ പരിക്കേറ്റിട്ടുണ്ട്. രമണിയുടെ നെഞ്ചിലും ചുണ്ടിലുമാണ് പരിക്കേറ്റത്.

വാർത്ത കാണാം:


TAGS :

Next Story