Quantcast

ആലപ്പുഴയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരി ഭർത്താവിൻ്റെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്

MediaOne Logo

ijas

  • Updated:

    24 July 2021 5:30 AM

Published:

24 July 2021 5:23 AM

ആലപ്പുഴയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
X

ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കടയ്ക്കരപ്പളളി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി ഹരികൃഷ്ണയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരി ഭർത്താവിൻ്റെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്.

കാണാതായ സഹോദരീ ഭർത്താവ് രതീഷിനായി പട്ടണക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആലപ്പുഴ മെഡിക്കൽ കോളജിൽ താൽക്കാലിക നഴ്സാണ് മരിച്ച ഹരികൃഷ്ണ.
TAGS :

Next Story