Quantcast

കോഴിക്കോട്ട് നഴ്‌സിങ് വിദ്യാർഥിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു

പീഡിപ്പിച്ചത് സുഹൃത്തുക്കളായ രണ്ടുപേരാണെന്ന് പെൺകുട്ടി മൊഴി നൽകി

MediaOne Logo

Web Desk

  • Updated:

    2023-02-20 13:31:05.0

Published:

20 Feb 2023 1:15 PM GMT

കോഴിക്കോട്ട് നഴ്‌സിങ് വിദ്യാർഥിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു
X

കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിയാണ് പീഡനത്തിനിരയായത്. പീഡിപ്പിച്ചത് സുഹൃത്തുക്കളായ രണ്ടുപേരാണെന്ന് പെൺകുട്ടി മൊഴി നൽകി. മദ്യം ബലമായി നൽകിയ ശേഷമായിരുന്നു പീഡനമെന്നാണ് പരാതി.

എറണാകുളം സ്വദേശിയായ കോഴിക്കോട് പഠിക്കുന്ന വിദ്യാർഥിയാണ് ഇര. ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബലമായി വലിയ അളവിൽ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സുഹൃത്തും അയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. മൂന്നാം വർഷ നെഴ്‌സിങ് വിദ്യാർഥിയാണ് പെൺകുട്ടി. കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു, പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story