കൊല്ലത്ത് കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നു
ആയൂര്‍ സ്വദേശി ഷാനവാസ് യുവതിയെ തീകൊളുത്തി കൊല്ലുകയായിരുന്നു
![കൊല്ലത്ത് കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നു കൊല്ലത്ത് കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നു](https://www.mediaoneonline.com/h-upload/2021/06/10/1230135-kollam-home.webp)
കൊല്ലം ആയൂരിൽ കാമുകൻ യുവതിയെ തീകൊളുത്തി കൊന്നു. ആയൂർ സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു.
ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശി ഷാനവാസ് യുവതിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്തത് സംബന്ധിച്ച് ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
മൂന്ന് വര്‍ഷമായി ആതിരയും ഷാനവാസും ഒരുമിച്ചാണ് താമസം. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയില്‍ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാനവാസിനും പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ ഷാനവാസ് ചികിത്സയിലാണ്. മരണത്തിന് മുന്‍പ് ആതിര നല്‍കിയ മൊഴിയില്‍ ഷാനവാസാണ് തീ കൊളുത്തിയതെന്ന് പറഞ്ഞിട്ടുണ്ട്.
Next Story
Adjust Story Font
16