Quantcast

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ ആണ് നടക്കാവ് പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    7 Jan 2025 4:51 AM GMT

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ
X

കോഴിക്കോട്: കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ ആണ് നടക്കാവ് പൊലീസ് പിടികൂടിയത്. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.

ഇന്ന് പുലർച്ചെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാടകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സിൽ വെച്ചായിരുന്നു അതിക്രമം. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറി എന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



TAGS :

Next Story