സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി അലമാരയിലിരുന്ന ഡയമണ്ട് നെക്ലെസ് അടക്കം കവർന്നു; യുവതി അറസ്റ്റിൽ
ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ(30)യെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്
സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് വന്ന് ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ(30)യെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് 6നാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് ധരിച്ചതും ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിലെ അലമാരിയിലാണ് വച്ചത്. അവിടെ നിന്നുമാണ് റംസിയ മോഷ്ടിച്ചത്. മോഷ്ടിയ്ക്കപ്പെട്ട ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവടങ്ങളിലെ ജ്വല്ലറി ഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്.ഐ പി.ജെ.കുര്യാക്കോസ്, എ.എസ്.ഐ ശിവദാസ്, എസ്.സി.പി.ഒ സെബാസ്റ്റ്യൻ, സി.പി.ഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തു ടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story
Adjust Story Font
16