Quantcast

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു കുത്തേറ്റ് മരിച്ച ലിജി

MediaOne Logo

Web Desk

  • Updated:

    15 July 2023 11:28 AM

Published:

15 July 2023 9:45 AM

liji
X

അങ്കമാലിയിലെ എംഎജിജെ ആശുപത്രിയിൽ യുവതി കുത്തേറ്റുമരിച്ചു. തുറവൂർ സ്വദേശി ലിജിയാണ് കൊല്ലപ്പെട്ടത്. ആശുപത്രിയുടെ നാലാം നിലയിൽ വെച്ചാണ് ലിജിക്ക് കുത്തേറ്റത്. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ലിജി. ലിജിയുടെ മുൻ സുഹൃത്തായ മഹേഷിനെ പോലീസ് പിടികൂടി.

ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ലിജിയുടെ 'അമ്മ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ നാലാം നിലയിലാണ് ലിജി റൂമെടുത്തിരുന്നത്. ഈ റൂമിലെത്തി മഹേഷ് ലിജിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. മുറിയിൽ വെച്ചുതന്നെ കൊല്ലാൻ ശ്രമിച്ചെങ്കിലും ലിജി പുറത്തേക്കോടി. തുടർന്ന് വരാന്തയിൽ വെച്ച് പലതവണ ലിജിയെ കുത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു.

TAGS :

Next Story