Quantcast

കണ്ണൂരിൽ യുവതിയെ മുള കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

തലയ്ക്കും പുറത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    27 Oct 2023 11:53 AM

Published:

27 Oct 2023 11:52 AM

കണ്ണൂരിൽ യുവതിയെ മുള കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു
X

കണ്ണൂർ: ചെറുപുഴയിൽ യുവതിയെ മുള കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ചെറുപുഴ മേരിമാതാ ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരി സി.കെ. സിന്ധുവാണ് ആക്രമിക്കപ്പെട്ടത്. പ്രതി കന്യാകുമാരി സ്വദേശി രാജൻ യേശുദാസ് പിടിയിലായി. പരിക്കേറ്റ യുവതി ചികിത്സയിലാണ്.

തലയ്ക്കും പുറത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലയിൽ 18 സ്റ്റിച്ചുണ്ട്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. തർക്കമുണ്ടായതിനെ തുടർന്നാണ് പ്രതി യുവതിയെ കുത്തിയത്. സംഭവത്തെ തുടർന്ന് പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

TAGS :

Next Story