Quantcast

പേരാമ്പ്ര സാംബവകോളനിയിലെ മൂന്ന് പെൺകുട്ടികളുടെ പഠനം വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ഏറ്റെടുത്തു

സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദിന്‍റെ നേതൃത്വത്തില്‍ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് നേതാക്കള്‍ ഇന്ന് സാംബവ കോളനി സന്ദര്‍ശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-06 16:17:37.0

Published:

6 Jun 2022 3:48 PM GMT

പേരാമ്പ്ര സാംബവകോളനിയിലെ മൂന്ന് പെൺകുട്ടികളുടെ  പഠനം വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ഏറ്റെടുത്തു
X

കോഴിക്കോട്: ജാതിവിവേചനത്തിന് ഇരയായി വികസനം വിദൂരസ്വപ്നമായ പേരാമ്പ്ര സാംബവകോളനിയിലെ 3 പെൺകുട്ടികളുടെ പ്ലസ് ടു പഠനം വിമൻ ജസ്റ്റിസ് ഏറ്റെടുക്കുന്നതായി സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സാംബവ കോളനി വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് നേതാക്കള്‍ ഇന്ന് സന്ദര്‍ശിച്ചു.

അടിസ്ഥാനാവശ്യങ്ങൾക്ക് ബുദ്ധിമുട്ടുന്ന സാഹചര്യമാണ് കോളനിയിലുള്ളത്. പല വീടുകളും പാതിവഴിയിൽ നിർമ്മാണം നിർത്തിയ അവസ്ഥയിലാണ്. വാതിലുകൾ, ടോയ്‌ലെറ്റുകൾ, ഇലക്ട്രിസിറ്റി എന്നിവ പല വീടുകളിലും ഇല്ല. കേരളത്തിന് താങ്ങാനാകാത്ത കെറെയിലിനെ മുറുകെപ്പുണരുന്ന സർക്കാരിൻെറ കാഴ്ചവട്ടത്ത് ഈ കോളനികളൊന്നും വരുന്നില്ല എന്നത് വിവേചനത്തിൻെറ തീവ്രതയാണ് കാണിക്കുന്നത് എന്നും നീതി നിഷേധിക്കപ്പെട്ട സാംബവ വിഭാഗത്തിലെ ഈ പെൺകുട്ടികളെ വിദ്യാഭ്യാസപരമായ ഉയർച്ചയിലെത്തിക്കാനാണ് വിമൻ ജസ്റ്റിസ് ആഗ്രഹിക്കുന്നത് എന്നും ജബീന ഇര്‍ഷാദ് പറഞ്ഞു. സർക്കാറിൻ്റെ ശ്രദ്ധ ഇവിടങ്ങളിലേക്ക് തിരിക്കാൻ ജനകീയ ഇടപെടലുകൾക്ക് സാധ്യമാവുമെന്നും അവർ കൂട്ടിച്ചേർത്തു.

33 വർഷമായി ജാതി വിവേചനം അനുഭവിക്കുന്ന പേരാമ്പ്ര വെൽഫെയര്‍ എല്‍.പി സ്കൂള്‍ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി ,സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, കോഴിക്കോട് ജില്ലാ നേതാക്കളായ അനില ,ഷെമീറ, റൈഹാന, മണ്ഡലം നേതാക്കളായ ഷൈമ, ഷംന ചങ്ങരോത്ത് പഞ്ചായത്ത് മെമ്പർ ഫാത്തിമ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

TAGS :

Next Story