എന്റെ രാമനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കില്ല: ശശി തരൂർ
അനുയോജ്യമായ സമയത്ത് താൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും തരൂർ പറഞ്ഞു.
ന്യൂഡൽഹി: കുട്ടിക്കാലം മുതൽ രാമനോട് പ്രാർഥിക്കുന്ന ഒരാളെന്ന നിലയിൽ തന്റെ ദൈവത്തെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂർ എം.പി. ഏതെങ്കിലുമൊരു ദൈവത്തിനുമേൽ ബി.ജെ.പിക്ക് പ്രത്യേക അവകാശമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും 'ഇന്ത്യാ ടുഡെ'ക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. രാഷ്ട്രീയത്തിന് വേണ്ടിയല്ല. അനുയോജ്യമായ സമയത്ത് താൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. ഭഗവാൻ രാമനെക്കുറിച്ച് നെഗറ്റീവായി ഒന്നും കോൺഗ്രസ് പറഞ്ഞിട്ടില്ല. പുരോഹിതരല്ല, പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് നടത്തിയതെന്നും തരൂർ വിമർശിച്ചു.
ബി.ജെ.പിക്ക് ഇപ്പോൾ തങ്ങൾ ഹിന്ദു വിരുദ്ധരാണ്. പെട്ടെന്നാണ് തങ്ങൾ അവർക്ക് ഹിന്ദുവിരുദ്ധരായി മാറിയത്. 80 ശതമാനം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. അതുപോലെ 80 ശതമാനം കോൺഗ്രസുകാരും ഹിന്ദുക്കളാണ്. ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും തരൂർ വ്യക്തമാക്കി.
Adjust Story Font
16