Quantcast

പ്രസവാവധി ഉൾപ്പടെ എടുത്ത അവധിക്ക് പകരം ജോലി ചെയ്യണം: വിചിത്ര സർക്കുലറുമായി എൻഎസ്എസ്

എൻഎസ്എസ് കോളജസ് സെൻട്രൽ കമ്മിറ്റിയാണ് സർക്കുലർ ഇറക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-03-30 03:43:22.0

Published:

30 March 2023 3:26 AM GMT

NSS College circular
X

ചങ്ങനാശേരി: കോളജുകൾക്ക് വിചിത്ര നിർദേശവുമായി എൻഎസ്എസ്. എടുത്ത അവധിക്ക് പകരം ജോലി ചെയ്യണമെന്നും പ്രമോഷന് പരിഗണിക്കുമ്പോൾ ഈ രേഖകൾ ഹാജരാക്കണമെന്നുമാണ് നിർദേശം. പ്രസവാവധി ഉൾപ്പടെയുള്ളവയ്ക്ക് നിർദേശം ബാധകമാണ്.

എൻഎസ്എസ് കോളജുകളുടെ എജ്യൂക്കേഷനൽ സെക്രട്ടറി എം.ആർ ഉണ്ണിയാണ് സർക്കുലർ ഇറക്കിയത്. പ്രൊമോഷനുകൾക്ക് അപേക്ഷിക്കുന്ന അധ്യാപകരുടെ അവധി സംബന്ധിച്ച കാര്യങ്ങൾ പ്രിൻസിപ്പൽ പ്രത്യേക ഷീറ്റിൽ രേഖപ്പെടുത്തണം. എടുത്ത അവധിക്ക് പകരം എത്ര ക്ലാസുകളെടുത്തു എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഷീറ്റിലില്ലെങ്കിൽ സ്ഥാനക്കയറ്റം പരിഗണിക്കില്ല. പ്രസവാവധി, ഡ്യൂട്ടി ലീവ്, ക്യാഷ്വൽ ലീവ്, എന്നിങ്ങനെ ഭൂരിഭാഗം അവധികൾക്കും ക്ലാസ്സെടുക്കണമെന്നാണ് സർക്കുലർ. മെഡിക്കൽ അവധികൾ ഉൾപ്പടെയുള്ള, അവകാശപ്പെട്ട അവധികൾ ഒഴിവാക്കി അധ്യാപരെ വിലയിരുത്തി പ്രൊമോഷൻ നൽകണമെന്നാണ് ചട്ടത്തിൽ പറയുന്നത്.

സർക്കുലർ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി ജനറൽ സെക്രട്ടറിക്കും യുജിസിക്കും പരാതി നൽകാനൊരുങ്ങുകയാണ് അധ്യാപകർ. പ്രസവാവധി നിഷേധം ചൂണ്ടിക്കാട്ടി അധ്യാപികമാർ മനുഷ്യാവകാശ കമ്മിഷനെയും വനിതാ കമ്മിഷനെയും സമീപിച്ചേക്കും.

TAGS :

Next Story