Quantcast

ജോലി വൈകില്ല; മീഡിയവൺ കരിയർ കണക്ട് നവംബർ 10ന്

കോഴിക്കോട് നടക്കുന്ന ഏറ്റവും വലിയ എച്ച്ആർ ഏജൻസീസ്-അബ്രോഡ് ജോബ് ഫെയർ

MediaOne Logo

Web Desk

  • Published:

    3 Oct 2024 5:41 AM GMT

career connect
X

ഉദ്യോ​ഗാർഥികൾക്ക് വിദേശ തൊഴിലവസരങ്ങൾ ഒരുക്കി മീഡിയാവൺ കരിയർ കണക്ട് 2024 തൊഴിൽ മേളയ്ക്ക് നവംബർ 10ന് കോഴിക്കോട് തുടക്കമാകും. കോഴിക്കോട് നടക്കുന്ന ഏറ്റവും വലിയ എച്ച്ആർ ഏജൻസീസ്-അബ്രോഡ് ജോബ് ഫെയറിൽ ഏകദേശം മുപ്പതോളം റിക്രൂട്ടിങ് ഏജൻസികൾ പങ്കെടുക്കും. മുൻനിര ബഹുരാഷ്ട്ര കമ്പനികളിലും മറ്റും നിരവധി തൊഴിലവസരങ്ങളാണ് തൊഴിൽ മേള തുറന്നുതരുന്നത്.

രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന മീഡിയാവൺ കരിയർ കണക്ട് തൊഴിൽ മേളയിൽ +2 മുതൽ വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിദേശ രാജ്യങ്ങളിൽ സ്വകാര്യ മേഖലകളിൽ വിവിധ സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങളുണ്ട്. വിദ്യാസമ്പന്നരായ ഉദ്യോ​ഗാർഥികളെയും തൊഴിൽ നൈപുണ്യമുള്ളവരും ആ​ഗോളതൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ജോലിയിൽ മുൻപരിചയമുള്ളവർക്കും തുടക്കക്കാർക്കും ഒരുപോലെ തൊഴിൽമേളയിൽ അവസരം നൽകുന്നു. മീഡിയവണുമായി സഹകരിച്ചാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

TAGS :

Next Story