എം.എ. ലത്തീഫിനെതിരെ നടപടി; പെരുമാതുറയിൽ തൊഴിലാളി സംഗമം
പെരുമാതുറയിലെ ആയിരത്തോളം വരുന്ന തൊഴിലാളികുടുംബങ്ങൾ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു
കോൺഗ്രസ് നേതാവ് എം.എ. ലത്തീഫിന് എതിരായ കെ.പി.സി.സി നടപടിക്ക് എതിരെ തിരുവനന്തപുരം പെരുമാതുറയിൽ തൊഴിലാളി സംഗമം. ഐ.എൻ.ടി.യു.സി തൊഴിലാളികളാണ് ഐക്യദാർഢ്യ സംഗമം നടത്തിയത്. പെരുമാതുറയിലെ ആയിരത്തോളം വരുന്ന തൊഴിലാളികുടുംബങ്ങൾ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാഗീയതയുണ്ടാക്കി എന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലത്തീഫിനെതിരെ നടപടി എടുത്തത്. തൊട്ടുപിന്നാലെ അനുകൂലിച്ചു പ്രതികൂലിച്ചും പ്രവർത്തകർ രംഗത്തെത്തി. ഇതിന്റെ തുടർച്ചയെന്നോണമാണ് പെരുമാതുറയിലും പ്രതിഷേധ സംഗമം നടത്തിയത്. സംഘടന തെരഞ്ഞെടുപ്പിൽ പാർട്ടി പിടിച്ചെടുക്കാൻ നേതാക്കളെയും പ്രവർത്തകരെയും പുറത്താക്കുന്നതിന് പകരം പിന്തുണ നേടുകയാണ് വേണ്ടതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ലത്തീഫിനെ പുറത്താക്കിയത് തെറ്റായ കീഴ് വഴക്കങ്ങളിലൂടെയാണെന്ന് തൊഴിലാളികൾ ആരോപിച്ചു. ലത്തീഫ് നേതൃസ്ഥാനത്ത് ഇല്ലാത്ത പാർട്ടിയിൽ തുടരാനില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി.
Workers meet at Perumathura, Thiruvananthapuram against the KPCC action against Congress leader M.A. Latheef
Adjust Story Font
16