പൂന്തുറയിൽ ലേലത്തിൽ പിടിച്ചെടുത്ത മീനിൽ പുഴു; പരിശോധന കർശനമക്കി ഭക്ഷ്യസുരക്ഷാ വിഭാഗം
കടപ്പുറത്ത് നിന്ന് ലേലം വിളിച്ച് വീടുകളിലേക്ക് എത്തിച്ച മീനിലാണ് പുഴുവിനെ കണ്ടെത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു. തിരുവനന്തപുരം പൂന്തുറയിൽ നിന്ന് പിടിച്ചെടുത്ത മീനിൽ പുഴുവിനെ കണ്ടെത്തി. കടപ്പുറത്ത് നിന്ന് ലേലം വിളിച്ച് വീടുകളിലേക്ക് എത്തിച്ച മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. നെയ്യാറ്റിൻകര കാരകോണത്ത് 60 കിലോ പഴകിയ മത്സ്യവും, കേടായ പഴവർഗങ്ങളും പിടികൂടി.
തലസ്ഥാനത്ത് ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. നന്ദൻകോട്, കുന്നുകുഴി, പൊട്ടക്കുഴി, വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ, മന്തി, ഷവർമ എന്നിവ പിടിച്ചെടുത്തു. വൃത്തിഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കല്ലറയിൽ ഹോട്ടലുകളിലും ബേക്കറികളിലും കോഴികടകളിലും പരിശോധന തുടരുകയാണ്. കുന്നുകുഴിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്റ്റൽ മെസിന് നോട്ടീസ് നൽകി.
Next Story
Adjust Story Font
16