പ്രണയ ലേഖനം എഴുതൂ, സമ്മാനം നേടൂ; മത്സരവുമായി ബോചെ
ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചെലവ് വരുന്ന കാരവൻ യാത്രയും താമസവും ഭക്ഷണവും ഉൾപ്പെടുന്ന ടൂർ ആണ് സമ്മാനം
വാലന്‍റൈന്‍സ് ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രണയലേഖന മത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തില്‍ തനിക്കൊപ്പം ചേരാന്‍ കഴിയാത്ത, മലയാളികള്‍ക്ക് സുപരിചിതയായ തന്‍റെ പ്രണയിനിക്കായി എഴുതിയ പ്രണയലേഖനം അയച്ചാണ് ബോബി ചെമ്മണൂർ ഉദ്ഘാടനം നിര്‍വഹിച്ചത്. സിനിമാ-സാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്‍, റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലാണ് പ്രണയലേഖനമത്സരം നടത്തുന്നത്. ഓരോ ആഴ്ചയും ലഭിക്കുന്ന പ്രണയലേഖനങ്ങളിൽ നിന്ന് മികച്ച 20 എണ്ണം വീതമാണ് തെരഞ്ഞെടുക്കുക. വി.കെ.ശ്രീരാമന്‍, റഫീഖ് അഹമ്മദ്, ഹരിനാരയണന്‍, കെ.പി. സുധീര, ആര്യ ഗോപി, ശ്രുതി സിത്താര, സുരഭി ലക്ഷമി എന്നിങ്ങനെ സിനിമാ-സാഹിത്യ മേഖലയിലെ പ്രശസ്തർ ഉൾപ്പെടുന്ന ജഡ്ജിങ് പാനലാണ് വിജയികളെ കണ്ടെത്തുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന വിജയികളില്‍ ഒരാള്‍ക്ക് ബംബര്‍ സമ്മാനം ലഭിക്കും. ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചെലവ് വരുന്ന കാരവൻ യാത്രയും താമസവും ഭക്ഷണവും ഉൾപ്പെടുന്ന ടൂർ ആണ് സമ്മാനം. ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരാകുന്നവർക്ക് യഥാക്രമം സ്വര്‍ണനാണയം, റോള്‍സ് റോയ്സിൽ പ്രണയിതാക്കള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആഢംബര യാത്ര എന്നിവയായിരിക്കും ലഭിക്കുക. മറ്റു വിജയികൾക്ക് ബോബി ഓക്സിജന്‍ റിസോര്‍ട്ടില്‍ ഒരു ദിവസം താമസിക്കാനും അവസരമുണ്ട്. ബോചെ എഴുതിയ പ്രണയലേഖനം ഉള്‍പ്പെടെ 101 പ്രണയലേഖനങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും.
പ്രണയലേഖനം അയക്കേണ്ട വിലാസം: ബോചെ (ഡോ :ബോബി ചെമ്മണൂര്‍), P.B. NO43, തൃശൂര്‍, പിന്‍- 680001. (ഈ പോസ്റ്റ് ബോക്‌സ് നമ്പർ ഈ മത്സരത്തിന് വേണ്ടി മാത്രമുള്ളതാണ്). വിജയികളെ ഫെബ്രുവരി 14 വാലന്‍റൈന്‍സ് ദിനത്തില്‍ പ്രഖ്യാപിക്കും.
Adjust Story Font
16