Quantcast

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സംസ്ഥാന, ദേശീയ തലങ്ങളിൽ പ്രശസ്തയായ എഴുത്തുകാരിയായിരുന്നു സാറാ

MediaOne Logo

Web Desk

  • Updated:

    2023-03-31 01:48:52.0

Published:

31 March 2023 1:44 AM GMT

sarah thomas
X

സാറാ തോമസ്

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് തിരുവനന്തപുരത്ത് അന്തരിച്ചു. 88 വയസായിരുന്നു. സംസ്ഥാന, ദേശീയ തലങ്ങളിൽ പ്രശസ്തയായ എഴുത്തുകാരിയായിരുന്നു സാറാ. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

1979 ൽ നാർമടിപ്പുടവ എന്ന രചനയ്ക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് പാറ്റൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും.

1934ൽ തിരുവനന്തപുരത്താണ് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. 'ജീവിതം എന്ന നദി' എന്ന ആദ്യനോവൽ 34-ാം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്‍റെ 'മുറിപ്പാടുകൾ' എന്ന നോവൽ പി.എ. ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. മധ്യവർഗ്ഗ കേരളീയപശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികൾ ശ്രദ്ധേയങ്ങളാണ്. 'നാർമടിപ്പുടവ' എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. 'ദൈവമക്കൾ' എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗ്ഗത്തിന്‍റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.

പവിഴമുത്ത്,ആ മനുഷ്യന്‍ നീ തന്നെ, അര്‍ച്ചന,അഗ്നിശുദ്ധി,ചിന്നമ്മു,വലക്കാര്‍,നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം,ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് മറ്റു കൃതികള്‍.

TAGS :

Next Story