Quantcast

പൊലീസിൽ ചുരുക്കം ചിലർക്ക് തെറ്റായ സമീപനം: മുഖ്യമന്ത്രി

പന്തീരങ്കാവ് യുഎപിഎ കേസിൽ അലനും ത്വാഹയും പ്രതികൾ തന്നെയാണെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം

MediaOne Logo

Web Desk

  • Updated:

    2022-01-12 03:11:56.0

Published:

12 Jan 2022 2:42 AM GMT

പൊലീസിൽ ചുരുക്കം ചിലർക്ക് തെറ്റായ സമീപനം: മുഖ്യമന്ത്രി
X

പൊലീസിലെ ചുരുക്കം ചിലർക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതിന്റെ പേരിൽ പൊലീസിനെ മുഴുവനായി കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൊലീസിന് പോരായ്മകളും പ്രശ്‌നങ്ങളുമുണ്ടെന്നും അവരെ കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോവെന്ന മറ്റൊരു സുപ്രധാന ചോദ്യമായിരുന്നു സമ്മേളന വേദിയിൽ സിപിഎം പ്രതിനിധികൾ ഉന്നയിച്ചത്. ആ ചോദ്യത്തിനും മറുപടി നൽകാൻ മുഖ്യമന്ത്രി മറന്നില്ല. യുവജന രംഗത്തും എസ്എഫ്‌ഐയിലും ഉള്ളവർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കണം. വഴിതെറ്റിയവരെ തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കണം. അകാരണമായി ആരെയും ജയിലടയ്ക്കണമെന്നില്ല. പന്തീരങ്കാവ് യുഎപിഎ കേസ് ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പന്തീരങ്കാവ് യുഎപിഎ കേസിൽ അലനും ത്വാഹയും പ്രതികൾ തന്നെയാണെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം. യുഎപിഎക്കെതിരായ ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ലെന്നായിരുന്നു സിപിഎം പ്രതിനിധികൾ മുഖ്യമന്ത്രിയോട് ചോദിച്ചത്. ന്യായമായ കാര്യങ്ങൾക്ക് പോലും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും ഒട്ടുമിക്ക പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സമ്മേളന പ്രതിനിധികൾ വിമർശിച്ചിരുന്നു.

TAGS :

Next Story