Quantcast

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയായി ജൂൺ ഒന്ന് മുതലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക

MediaOne Logo

Web Desk

  • Published:

    31 May 2024 12:48 AM GMT

heavy rain
X

തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്. സാധാരണയായി ജൂൺ ഒന്ന് മുതലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. എന്നാൽ ഇത്തവണ രണ്ട് ദിവസം നേരത്തെ കേരളത്തിൽ മൺസൂണെത്തി. ശക്തമായ പടിഞ്ഞാറൻ കാറ്റിന്‍റെയും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

അതേസമയം എറണാകുളത്ത് മണക്കുന്നം വില്ലേജിൽ കൂടി ദുരിതാശ്വാസക്യാമ്പ് തുറന്നുതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 5 ആയി. 116 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. കനത്ത മഴയിൽ കളമശ്ശേരി മൂലേപ്പാടം മുങ്ങിയതോടെ പ്രതിഷേധസൂചകമായി പ്രദേശവാസികൾ കാന കൊട്ടിയടച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ദേശീയപാതയിൽ നിന്നും മൂലേപാടത്തേക്ക് വെള്ളം ഇറങ്ങുന്ന കാന കെട്ടി അടച്ചത്. അതേസമയം ഓപ്പറേഷൻ വാഹിനി പദ്ധതി ജില്ലയിൽ ഇന്ന് ആരംഭിക്കും. ഇടപ്പള്ളി തോടിലാണ് ആണ് പദ്ധതിയുടെ ഭാഗമായി ആദ്യം ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.

TAGS :

Next Story