Quantcast

കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, എറണാകുളത്ത് കടലാക്രമണം രൂക്ഷം

മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-06-28 02:34:33.0

Published:

28 Jun 2024 12:58 AM GMT

heavy rain
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ നിന്ന് യെല്ലോ മുന്നറിയിപ്പാണ്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തിയും മധ്യ ഗുജറാത്തിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് നിലവിലെ മഴക്ക് കാരണം.

മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്. കോട്ടയം ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.



എറണാകുളം എടവനക്കാട് കടലാക്രമണം രൂക്ഷമായി തുടരുന്നു. ശക്തമായ കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധം നടത്തിയിട്ടും അടിയന്തര ഇടപെടൽ ഇല്ലാത്തതിനെതിരെ ഇന്ന് പ്രദേശത്ത് ഹർത്താൽ നടത്തുകയാണ് ജനകീയ സമരസമിതി.

ഓരോ തവണ കടലാക്രമണം രൂക്ഷമാകുമ്പോഴും പ്രതിഷേധങ്ങളും പതിവ് കാഴ്ചയാവുകയാണ്. എന്നാൽ പരിഹാരം മാത്രം അകലെയാണ്. ഓരോ തവണ ഉപ്പുവെള്ളം ഇരച്ചെത്തുമ്പോഴും തകരുന്നത് ഇവരുടെ ജീവിതമാണ്. സുനാമി ദുരന്തബാധിത പ്രദേശമായിട്ടും ഈ തീരത്തോട് അവഗണന തുടരുകയാണ്. പലരും വീടുകൾ ഉപേക്ഷിച്ച് പോയി.കടലാക്രമണത്തിൽ തകർന്ന നിരവധി വീടുകളാണ് ദുരന്ത സ്മാരകങ്ങളായി ഇവിടെ ഉള്ളത്.



TAGS :

Next Story