Quantcast

മഴ തുടരുന്നു; നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Updated:

    2022-07-12 18:46:16.0

Published:

12 July 2022 12:27 PM GMT

മഴ തുടരുന്നു; നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കോഴിക്കോട് കൊയിലാണ്ടി പാലക്കുളത്ത് തോണി മറിഞ്ഞ് കാണാതായ മുത്താഴം സ്വദേശി ഷിഹാബിനായി തെരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡും തെരച്ചിലിന് എത്തിയിട്ടുണ്ട്.

ശക്തമായ മഴയെ തുടർന്ന് മൂന്നാർ പെട്ടിമുടിയിൽ 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് നടപടി. 2020 ഓഗസ്റ്റ് 6ലെ ഉരുൾപൊട്ടലിൽ 70 പേർക്ക് ജീവൻ നഷ്ടമായ പെട്ടിമുടിയിൽ മഴ കനത്തതോടെയാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ 40 കുടുംബങ്ങളെ രാജമല എൽ.പി സ്‌കൂളിലേക്ക് മാറ്റി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പരക്കെ മഴയുണ്ടായിരുന്നു. ദുരന്തബാധിത മേഖലകളിൽ മലവെള്ളപാച്ചിൽ ശക്തമാണ്. പെട്ടിമുടിയാറ്റിലും നീരൊഴുക്ക് വർധിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story