Quantcast

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത

മുൻകരുതലിന്‍റെ ഭാഗമായി എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്

MediaOne Logo

Web Desk

  • Published:

    9 Oct 2024 1:55 AM GMT

heavy rain
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലിന്‍റെ ഭാഗമായി എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം,കൊല്ലം ,ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴയ്ക്ക് കാരണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.



TAGS :

Next Story