Quantcast

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; പെട്ടിമുടിയിൽ 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

MediaOne Logo

Web Desk

  • Updated:

    2022-07-12 00:45:07.0

Published:

12 July 2022 12:41 AM GMT

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; പെട്ടിമുടിയിൽ 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറയുമെങ്കിലും വ്യാഴാഴ്ചയോടെ വീണ്ടും കനക്കും. മറ്റന്നാള്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒഡീഷക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമർദമാണ് മഴ തുടരുന്നതിന് കാരണം.

ശക്തമായ മഴയെ തുടർന്ന് മൂന്നാർ പെട്ടിമുടിയിൽ 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് നടപടി. 2020 ഓഗസ്റ്റ് 6ലെ ഉരുൾപൊട്ടലിൽ 70 പേർക്ക് ജീവൻ നഷ്ടമായ പെട്ടിമുടിയില്‍ മഴ കനത്തതോടെയാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ 40 കുടുംബങ്ങളെ രാജമല എല്‍.പി സ്‌കൂളിലേക്ക് മാറ്റി.

ശക്തമായ മഴ തുടർന്നാൽ കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പരക്കെ മഴയുണ്ടായിരുന്നു. ദുരന്തബാധിത മേഖലകളിൽ മഴവെള്ളപാച്ചിൽ ശക്തമാണ്. പെട്ടിമുടിയാറ്റിലും നീരൊഴുക്ക് വര്‍ധിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story