Quantcast

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോ​ഗ ബാധിതരുടെ എണ്ണം 459 ആയി

രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    1 July 2024 2:18 AM GMT

Yellow fever spreading in Malappuram vines; The number of patients has reached 459,latest malayalam news,മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോ​ഗ ബാധിതരുടെ എണ്ണം 459 ആയി
X

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. അത്താണിക്കലിൽ മാത്രം 284 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി.

രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു. പ്രദേശത്തിലെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.



TAGS :

Next Story