Quantcast

കോഴിക്കോട് യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ചനിലയിൽ

തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-03-02 02:05:53.0

Published:

1 March 2023 10:05 AM GMT

young doctor died kozhikode
X

young doctor died kozhikode

കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയെ(25)യാണ് പാലാഴിയിലെ കൂട്ടുകാരിയുടെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിയാണ് തൻസിയ. തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇ​താ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

രാവിലെ 10 മണിയോടെയാണ് തൻസിയെ മരിച്ചനിലയിൽ കണ്ടത്. സു​ഹൃ​ത്തും ഡോ​ക്ട​റു​മാ​യ ജ​സ്‍ല കു​ടും​ബ​സ​മ്മേ​തം താ​മ​സി​ക്കു​ന്ന പാ​ലാ​ഴി പാ​ല​യി​ലെ ഫ്ലാ​റ്റി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ത​ൻ​സി​യ എ​ത്തി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം കി​ട​ന്ന ത​ൻ​സി​യ​യെ രാ​വി​ലെ വി​ളി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന​പ്പോ​ൾ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ പ​ള്ളി​യാ​ൽ ഷൗ​ക്ക​ത്തി​ന്‍റെയും ആ​മി​ന​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: പു​ത്ത​ൻ വീ​ട്ടി​ൽ ഫ​രീ​ദ് താ​മ​ര​ശ്ശേ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​സി​ഫ്, അ​ൻ​സി​ല.

TAGS :

Next Story