ഒറ്റപ്പാലത്ത് ട്രെയിൻ തട്ടി ഒരു വയസുള്ള കുഞ്ഞിനും 24കാരനും ദാരുണാന്ത്യം
ചിനക്കത്തൂർ പൂരം കാണാൻ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും.

പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിൻ തട്ടി ഒരു വയസുള്ള കുഞ്ഞും പിതാവായ 24കാരനും മരിച്ചു. ആലത്തൂർ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്.
ഒറ്റപ്പാലത്തെ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ചിനക്കത്തൂർ പൂരം കാണാൻ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും.
പൂരം കാണാൻ പോകവെ റെയിൽവേ ഗേറ്റിൽ എത്തിയപ്പോഴായിരുന്നു അപകടം. ട്രെയിൻ വരുന്നത് പ്രഭു കണ്ടിരുന്നില്ല.
പ്രഭുവിന്റെയും കുഞ്ഞിന്റേയും മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഇന്നലെ മറ്റൊരാൾ ട്രെയിൻ തട്ടി മരിച്ചിരുന്നു.
Next Story
Adjust Story Font
16