Quantcast

ചന്ദന മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്നു; വീണ്ടും ചന്ദനം മോഷ്ടിച്ച യുവാവ് പിടിയില്‍

തേക്കടി മന്നാക്കുടി സ്വദേശി തേവൻ മണിയാണ് കുമളി വനം വകുപ്പിന്‍റെ പിടിയിലായത്

MediaOne Logo

Web Desk

  • Published:

    9 Feb 2022 8:11 AM

ചന്ദന മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്നു; വീണ്ടും ചന്ദനം മോഷ്ടിച്ച യുവാവ് പിടിയില്‍
X

ചന്ദന മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്നയാൾ വീണ്ടും ചന്ദനം മോഷ്ടിച്ച് വനപാലകരുടെ പിടിയിലായി. തേക്കടി മന്നാക്കുടി സ്വദേശി തേവൻ മണിയാണ് കുമളി വനം വകുപ്പിന്‍റെ പിടിയിലായത്. വക്കീൽ ഫീസ് കൊടുക്കാനാണ് വീണ്ടും ചന്ദനം മോഷ്ടിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം.

മുമ്പ് ചന്ദനം മോഷ്ടിച്ച കേസിൽ തേവന്‍ മണിക്കും കൂട്ടു പ്രതിക്കും കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS :

Next Story