Quantcast

കൊച്ചിയിൽ 300 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പൊലീസും ചേർന്ന് പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    28 Oct 2024 3:36 PM GMT

Young man arrested with 300 grams of MDMA in Kochi
X

കൊച്ചി: 300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്ന് കാറിലാണ് രാസലഹരികടത്തിയത്. പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോവുകയായിരന്നു.

പൊലീസ് പിന്തുടർന്നതിനാൽ വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലെ പ്രത്യേക അറയിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. 20 ലക്ഷത്തോളം രൂപ വില വരുന്ന രാസലഹരിയാണ് പിടികൂടിയത്. 2023ൽ പോത്താനിക്കാട് നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് അഭിരാജ്. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി ഷംസ്, എസ്ഐമാരായ ജോസി എം ജോൺസൻ, ടി.വി സുധീർ, സീനിയർ സിപിഒമാരായ എം.പി ജിൻസൻ, ഷിജോ പോൾ, ഷിബു അയ്യപ്പൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

TAGS :

Next Story