Quantcast

കൊരട്ടിയിൽ ഗ്രാമപഞ്ചായത്ത് മുൻ അംഗത്തിന്‍റെ വീട്ടില്‍ യുവാവിന്‍റെ പരാക്രമം; വാഹനവും വീടിന്റെ ജനൽചില്ലുകളും തകർത്തു

തന്റെ പേരിലുള്ള കേസുകൾ ഒതുക്കിത്തീർക്കാൻ സിന്ധു സഹായിച്ചില്ലെന്നു പറഞ്ഞായിരുന്നു യുവാവിന്‍റെ അതിക്രമം

MediaOne Logo

Web Desk

  • Published:

    18 May 2024 8:10 AM GMT

കൊരട്ടിയിൽ ഗ്രാമപഞ്ചായത്ത് മുൻ അംഗത്തിന്‍റെ വീട്ടില്‍ യുവാവിന്‍റെ പരാക്രമം; വാഹനവും വീടിന്റെ ജനൽചില്ലുകളും തകർത്തു
X

തൃശൂർ: കൊരട്ടിയിൽ ഗ്രാമപഞ്ചായത്ത് മുൻ അംഗത്തിന്‍റെ വീടുകയറി അക്രമം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ സിന്ധു ജയരാജിന്‍റെ വീട്ടിലായിരുന്നു യുവാവിന്‍റെ പരാക്രമണം. അക്രമി വെട്ടുകത്തി ഉപയോഗിച്ച് വാഹനവും വീടിന്റെ ജനൽചില്ലുകളും തകർത്തു.

ഇന്നലെ രാത്രി സിന്ധുവിന്‍റെ വീട്ടിലെത്തിയ അശ്വിൻ എന്ന യുവാവാണ് അതിക്രമം നടത്തിയത്. ഈ സമയം സിന്ധുവും മകന്റെ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. സിന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തന്റെ പേരിലുള്ള കേസുകൾ ഒതുക്കിത്തീർക്കാൻ സിന്ധു സഹായിച്ചില്ലെന്നു പറഞ്ഞായിരുന്നു യുവാവിന്‍റെ അതിക്രമം. പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.

മഹിളാ അസോസിയേഷൻ നേതാവുകൂടിയാണ് സിന്ധു ജയരാജ്‌.

Summary: Young man broke the vehicle and windows of the house of the former member of Gram Panchayat in Thrissur's Koratty

TAGS :

Next Story