മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി; തൃശൂരിൽ യുവാവ് ജീവനൊടുക്കി
വീട്ടിലെത്തിയും ഫോണിലൂടെയും മൈക്രോ ഫിനാൻസ് സ്ഥാപനം ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു.
തൃശൂർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ജീവനൊടുക്കിയത്. ഏറെനാളായി രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ഭീഷണി ഉണ്ടായിരുന്നു എന്ന് കുടുംബം പറയുന്നു.
ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. വീട്ടിലെത്തിയും ഫോണിലൂടെയും മൈക്രോ ഫിനാൻസ് സ്ഥാപനം ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു. ഒടുവിൽ സമ്മർദം സഹിക്കാതെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി.
വിയ്യൂർ പാണ്ടിക്കാവ് പ്രദേശം മൈക്രോ ഫിനാൻസുകാരുടെ പിടിയിൽ ആണെന്നും കുടുംബം പറയുന്നു. രതീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16