Quantcast

പത്തനംതിട്ടയിൽ യുവാക്കള്‍ ഒഴുക്കിൽപെട്ടു; ഒരാളെ രക്ഷപ്പെടുത്തി

മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-31 16:30:40.0

Published:

31 July 2022 3:43 PM GMT

പത്തനംതിട്ടയിൽ യുവാക്കള്‍ ഒഴുക്കിൽപെട്ടു; ഒരാളെ രക്ഷപ്പെടുത്തി
X

പത്തനംതിട്ട: കൊല്ലമുളയിൽ ഒഴുക്കിൽപെട്ടു കാണാതായ യുവാക്കളിലൊരാളെ രക്ഷപ്പെടുത്തി. കൊല്ലമുള സ്വദേശി സാമുവലിനെയാണ് രക്ഷപ്പെടുത്തിയത്. സാമുവലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ അദ്വൈതിനായി തെരച്ചിൽ നടത്തുകയാണ്.

അതേസമയം കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചരികൾ കുടുങ്ങി. സഞ്ചരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചതായാണ് ലഭ്യമാകുന്ന വിവരം.ആർക്കും പരിക്കുകളില്ല. രക്ഷാപ്രവർത്തനത്തിന് പൊലീസും അഗ്‌നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെതുടർന്ന് കോട്ടയം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകളാണ് തുറന്നത്.

മൂന്നിലവിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായിയിരുന്നു. വണ്ടൻപതാൽ പാലത്തിൽ ആളുകൾ കുടിങ്ങി. വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. കൂടാതെ കാത്തിരപ്പള്ളി വണ്ടം പതാലിൽ പാലത്തിൽ കുടുങ്ങിയ 3 യുവാക്കളെ രക്ഷപെടുത്തിയതായി ഫയർ സ്റ്റേഷൻ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ : 1077 ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ : 0468 2 322 515, 9188 297 112, 8078 808 915 താലൂക്ക് ഓഫീസ് അടൂര്‍ : 0473 4 224 826, താലൂക്ക് ഓഫീസ് കോഴഞ്ചേരി : 0468 2 222 221, താലൂക്ക് ഓഫീസ് കോന്നി : 0468 2 240 087, താലൂക്ക് ഓഫീസ് റാന്നി : 0473 5 227 442, താലൂക്ക് ഓഫീസ് മല്ലപ്പളളി : 0469 2 682 293, താലൂക്ക് ഓഫീസ് തിരുവല്ല : 0469 2 601 303.


TAGS :

Next Story