Quantcast

‘കലാപാഹ്വാനത്തിന് കേസെടുക്കണം​’; ഹിന്ദു ​പത്രത്തിനും പിആർ ഏജൻസിക്കുമെതിരെ യൂത്ത് കോൺഗ്രസ് പരാതി

ഡിജിപിക്കാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Published:

    2 Oct 2024 6:36 AM GMT

youth congress complaint
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിൽ തെറ്റായതും വർഗീയവുമായ വിവരങ്ങൾ ഉൾപ്പെടുത്തിയെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. അഭിമുഖം പ്രസിദ്ധീകരിച്ച ഹിന്ദു ദിനപത്രത്തിനും കൈസൻ പി.ആർ ഏജൻസിക്കുമെതിരെയാണ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കി പരാതി നൽകിയത്.

കലാപാഹ്വാനത്തിന് കേസെടുക്കണന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രി പറയാത്ത തെറ്റിദ്ധാരണജനകവും വർഗീയവുമായ പരാമർശമാണ് അഭിമുഖത്തിലുള്ളത്. ഇത് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾക്ക് കാരണമായി. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അഭിമുഖം പ്രസിദ്ധീകരിച്ച് 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി വർഗീയ പരാമർശങ്ങൾ നിഷേധിച്ച് രംഗത്തുവരികയുണ്ടായി. അതിനാൽ തന്നെ ഈ വിവരങ്ങൾ തെറ്റാണെന്നും അനധികൃതമാണെന്നും വ്യക്തമാകുന്നു.

അഭിമുഖം നടത്താൻ ഒരു പിആർ ഏജൻസി തങ്ങളെ സമീപിച്ചതായും മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ ഇതിൽ ചേർത്തുവെന്നും ​ദ ഹിന്ദു വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇരുകൂട്ടർക്കുമെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.


TAGS :

Next Story