''കോഴി...കോഴി...ശശീന്ദ്രാ....രാജി വെച്ചു പുറത്തുപോകൂ...'': മന്ത്രി എ.കെ ശശീന്ദ്രനെതിരെ പൂവന്‍കോഴി സമരവുമായി യൂത്ത് കോണ്‍ഗ്രസ്
കഴിഞ്ഞ ദിവസമാണ് എന്‍.സി.പി. നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഫോണ്‍ സംഭാഷണം മീഡിയവണ്‍ പുറത്തുവിട്ടത്
മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ 'പൂവന്‍കോഴി' പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയാണ് വ്യത്യസ്തമായ സമരപരിപാടി സംഘടിപ്പിച്ചത്. പൂവന്‍ കോഴിയെ ഉയര്‍ത്തിപിടിച്ചു റാലി നടത്തിയാണ് ശശീന്ദ്രനെതിരെ പ്രതിഷേധിച്ചത്. കോഴി രക്ഷപ്പെട്ട് ഓടാതിരിക്കാന്‍ കാല്‍ രണ്ടും വെള്ള തുണി കൊണ്ട് കെട്ടിവെച്ചു. ''കോഴി...കോഴി...ശശീന്ദ്രാ....രാജി വെച്ചു പുറത്തുപോകൂ...'', എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ റാലിയില്‍ മുഴക്കി.
കഴിഞ്ഞ ദിവസമാണ് എന്‍.സി.പി നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഫോണ്‍ സംഭാഷണം മീഡിയവണ്‍ പുറത്തുവിട്ടത്. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കൈയ്യില്‍ കയറി പിടിച്ചെന്നും വാട്സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന യുവതിയെ പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പദ്മാകരന്‍ കൈയ്യില്‍ കയറിപ്പിടിച്ചു എന്നാണ് യുവതിയുടെ പരാതി. ജൂണ്‍ 28നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് ശേഷം 24-ാം ദിവസമാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത്. പീഡന ആരോപണത്തില്‍ ഇരയുടെ മൊഴിയെടുക്കാന്‍ ഇത്രയും വൈകിയത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും ആരോപണമുണ്ട്.
ഒന്നാം പിണറായി സർക്കാറിൽ ഹണി ട്രാപ്പിലകപെട്ട് 2017ൽ രാജിവെക്കേണ്ടിവന്ന മന്ത്രിയാണ് ശശീന്ദ്രൻ. പകരം മന്ത്രിയായ തോമസ് ചാണ്ടി ആരോപണ വിധേയനായതിനെ തുടർന്നാണ് 'ക്ലീൻ ചിറ്റ്' നേടി വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവന്നത്.
Adjust Story Font
16