ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് മേഘ രഞ്ജിത്ത് ആശുപത്രിയിൽ തുടരുന്നു
രണ്ടുമാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കിടപ്പിലായതോടെ 25 ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ് .
ആലപ്പുഴ: സമരത്തിനിടെ പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശിയും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. രണ്ടുമാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കിടപ്പിലായതോടെ 25 ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ് .
ആലപ്പുഴ എസ്.പി ഓഫീസിലേക്ക് നടന്ന മാർച്ചിനിടയിലാണ് മേഘയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റത്. മേഘയുടെ കഴുത്തിനും തലയിലുമായി രണ്ടുതവണയാണ് പോലീസ് ലാത്തി കൊണ്ട് അടിച്ചത്. ലാത്തി അടിയിൽ കഴുത്തിലെ അസ്ഥികളുടെ സ്ഥാനം മാറി. ഞരമ്പിന് ക്ഷതമേറ്റതോടെ കിടപ്പിലായി. പത്തു മാസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ ലോണെടുത്ത് സംരംഭം തുടങ്ങി.
കിടപ്പിലായതോടെ വായ്പയെടുത്ത് തുടങ്ങിയ സംരംഭം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല. രണ്ടുമാസം പൂർണ്ണവിശ്രമം ആണ് മേഘയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. എഴുന്നേൽക്കാൻ ആയാലും വാഹനം ഓടിക്കരുത് എന്ന നിർദ്ദേശവും ഉണ്ട്. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയായ മേഘ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Watch Video Report
Adjust Story Font
16