Quantcast

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് കാരണം സിപിഎമ്മിന്റെ വർഗീയസംഘടനാ പ്രീണന നയം: യൂത്ത് കോൺഗ്രസ്

''ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങൾ പൊലീസിന്റെ അറിവോടെയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്ക് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത്''

MediaOne Logo

Web Desk

  • Updated:

    2022-04-15 15:42:26.0

Published:

15 April 2022 3:39 PM GMT

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് കാരണം സിപിഎമ്മിന്റെ വർഗീയസംഘടനാ പ്രീണന നയം: യൂത്ത് കോൺഗ്രസ്
X

തിരുവനന്തപുരം: കേരളത്തെ വർഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റെ എൻ.എസ് നുസൂർ. ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങൾ പൊലീസിന്റെ അറിവോടെയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്ക് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത്. സിപിഎമ്മിന്റെ വർഗീയസംഘടനാ പ്രീണന നയം തന്നെയാണ് ഈ കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വർഗ്ഗീയ സംഘടനകളോടുള്ള കടുത്ത വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ...

കേരളത്തെ വർഗ്ഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണ്. RSS -SDPI കൊലപാതകങ്ങൾ പോലീസിന്റെ അറിവോടുകൂടിയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്കാണ് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത് . കൊലപാതകത്തിന് പിന്നിൽ വ്യക്തമായ അജണ്ട പ്രത്യക്ഷമായി തന്നെ മനസ്സിലാകുന്നുണ്ട്. റമളാൻ മാസത്തെ നോയമ്പ് കാലത്ത് ജുമ് ആ നമസ്കാരം കഴിഞ്ഞുവരുന്ന സമയം തിരഞ്ഞെടുത്ത് കൊലപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വൈകാരികത തന്നെയാണ് കൊലയാളികളുടെ ലക്ഷ്യം.പാലക്കാട്‌ RSS പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തോടെ ജാഗരൂകരാകേണ്ട പോലീസ് നിസ്സംഗമനോഭാവം സ്വീകരിച്ചതിന്റെ ഫലമാണ് അഞ്ച് മാസം തികയുന്നതിന്റെ അന്ന് വിഷുദിവസം തിരഞ്ഞെടുത്ത് വർഗ്ഗീയത ഫണം വിടർത്തി ആടിയത്. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ സർക്കാർ തന്നെയാണ്. സിപിഎമ്മിന്റെ"വർഗ്ഗീയസംഘടനാ പ്രീണന നയം" തന്നെയാണ് ഈ കൊലപാതകത്തിനും കാരണം. ഒരു കുടുംബം കൂടി അനാഥത്വത്തിലേക്ക്...സുബൈറിന്റെ കുടുംബത്തിന്റെ വേദനയോടൊപ്പം പങ്ക് ചേരുന്നു....



TAGS :

Next Story