Quantcast

പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്; രണ്ടു പേർ പിടിയിൽ

പെട്രോൾ പമ്പിലെ ജീവനക്കാരായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2022-01-13 02:48:42.0

Published:

13 Jan 2022 1:58 AM GMT

പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്; രണ്ടു പേർ പിടിയിൽ
X

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ പിടിയിൽ. പെട്രോൾ പമ്പിലെ ജീവനക്കാരായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്. പുലർച്ചെയാണ് ഇവരെ പൊലീസ് പിടി കൂടിയത്. മരിച്ച അൻസിലും വീടിന് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാരുമായി തർക്കം ഉണ്ടായിരുന്നു. അൻസിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോൾ പമ്പ്. മിനിയാഞ്ഞ് രാത്രി അൻസിലിന്റെ വാഹനം പമ്പിൽ പുറത്തിട്ടു. ജീവനക്കാർ അത് പുറത്തേക്കിട്ടു. അതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇന്നലെ രാത്രിയാണ് അൻസിലിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം പെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിലാണുള്ളത്. വെട്ടിക്കൊന്ന ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

TAGS :

Next Story