സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗിന്‍റെ 20 രൂപ ചലഞ്ച്
സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിലാണ് യൂത്ത് ലീഗിന്‍റെ പ്രതിഷേധം
സിഎഎ-എൻആർസി വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരായ യൂത്ത് ലീഗിന്‍റെ 20 രൂപ ചലഞ്ചിനു തുടക്കം. സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിലാണ് യൂത്ത് ലീഗിന്‍റെ പ്രതിഷേധം. കേസിൽ പിഴയടക്കാനുള്ള പണം പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുകയാണ് ലക്ഷ്യം.
സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് നയത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുക എന്നതാണ് ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്നും നാളെയുമാണ് 20 രൂപ ചലഞ്ച് നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായിരുന്നു കേരള സര്‍ക്കാര്‍. ബംഗാളിലും തമിഴ്നാട്ടിലുമെല്ലാം പൌരത്വ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിച്ചു. കേരളത്തില്‍ ഇപ്പോഴും എണ്ണൂറോളം കേസുകളുണ്ട്. എന്നാല്‍ മന്ത്രിമാരുടെ കേസുകളൊക്കെ പിന്‍വലിക്കുകയും ചെയ്തു. ഈ ഇരട്ടത്തപ്പിനെയാണ് ചോദ്യംചെയ്യുന്നതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Adjust Story Font
16