വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം മീഡിയവൺ സംപ്രേഷണം വിലക്കിയത്: യൂത്ത് ലീഗ് സെമിനാർ
രാജ്യത്തെ പൗരാവകാശങ്ങൾ ഓരോന്നായി ഹനിക്കപ്പെടുകയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ
വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം മീഡിയവൺ സംപ്രേഷണം വിലക്കിയതെന്ന് യൂത്ത് ലീഗ് സെമിനാർ.രാജ്യത്തെ പൗരാവകാശങ്ങൾ ഓരോന്നായി ഹനിക്കപ്പെടുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിയോജിക്കാൻ കൂടി ജനാധിപത്യത്തിൽ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. ശബ്ദിക്കാനുള്ള പൗരന്റെ അവകാശം ഇല്ലാതാകുന്നത് നോക്കി നിൽക്കരുതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മീഡിയവൺ വിലക്കിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും പറഞ്ഞു. നിരോധനത്തിന്റെ കാരണം അറിയാൻ നിയമത്തിൻറെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരൻ പി.കെ പാറക്കടവ്, യൂത്ത് ലീഗ് പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ, സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തു.
Adjust Story Font
16