യൂത്ത്‌ലീഗ് ഭാരവാഹിത്വം, വനിതകള്‍ അടുത്ത തവണയുണ്ടാകും; പിഎംഎ സലാം
വനിതകള്‍ അംഗമില്ലാത്തതിനാലാണ് ഭാരവാഹിത്വത്തില്‍ ഇല്ലാത്തതെന്നും വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്നും പിഎംഎ സലാം പറഞ്ഞു.
യൂത്ത്‌ലീഗില്‍ വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കുന്നത് അടുത്ത തവണ പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വനിതകള്‍ അംഗമില്ലാത്തതിനാലാണ് ഭാരവാഹിത്വത്തില്‍ ഇല്ലാത്തതെന്നും വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്നും പിഎംഎ സലാം പറഞ്ഞു.
യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് വിപുലീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഭാരവാഹിസ്ഥാനത്തേക്ക് അഷ്‌റഫലി അടക്കം നിരവധി പേരുടെ പേര് ഉയര്‍ന്നുവന്നെന്നും പി.എം.എ സലാം പറഞ്ഞു.
അതേസമയം, യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ മുനവ്വറലി തങ്ങള്‍ പ്രസിഡന്റായും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും ഇസ്മയില്‍ കെ വയനാട് ആണ് ട്രഷറര്‍. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറല്‍ സ്ഥാനത്തേക്ക് അഷ്‌റഫലിയുടെ പേര് നിര്‍ദേശിച്ചിരുന്നു. അഷ്‌റഫലിയെ ഭാരവാഹിയാക്കണമെന്ന് പികെ ഫിറോസ് വിഭാഗവും ആവശ്യമുന്നയിച്ചെങ്കിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എതിര്‍ത്തു. മുന്‍ ഹരിത കമ്മിറ്റിക്ക് അനുകൂല നിലപാട് എടുത്തതാണ് അഷ്‌റഫലിയെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.
Adjust Story Font
16