വലിയഴീക്കൽ പാലത്തിന്റെ ആർച്ചിൽ യുവാക്കളുടെ സാഹസിക പ്രകടനം; ദൃശ്യങ്ങൾ പുറത്ത്
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴ വലിയഴീക്കൽ പാലത്തിൽ യുവാക്കളുടെ സാഹസിക പ്രകടനം. പന്ത്രണ്ട് മീറ്റർ പൊക്കമുള്ള ആർച്ചിലൂടെ നടന്നു കയറിയാണ് യുവാക്കളുടെ സാഹസീകത. പാലത്തിന്റെ ആർച്ച് സ്പാനിലാണ് രണ്ട് പേർ കയറിയിറങ്ങിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.
രണ്ട് യുവാക്കൾ പാലത്തിന്റെ ആർച്ചിലൂടെ കയറുകയും ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർ ദൃശ്യങ്ങൾ പകർത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് രണ്ടാം തവണയാണ് വലിയഴീക്കൽ പാലത്തിൽ അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്. നേരത്തെ വലിയഴീക്കൽ പാലത്തിൽ അഭ്യാസ നടത്തിയ യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.
Next Story
Adjust Story Font
16