എംഡിഎംഎ ഫ്ലാറ്റിൽ സൂക്ഷിച്ച് വിൽപന, ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല; യുവാവ് പൊലീസ് പിടിയിൽ
മലപ്പുറം പുളിക്കൽ സ്വദേശി ശിഹാബുദ്ദീൻ ആണ് അറസ്റ്റിലായത്. 15 ലക്ഷം രൂപ വിലവരുന്ന എംഡിഎംയാണ് പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പുളിക്കൽ സ്വദേശി ശിഹാബുദ്ദീൻ ആണ് അറസ്റ്റിലായത്.15 ലക്ഷം രൂപ വിലവരുന്ന എംഡിഎംയാണ് പിടികൂടിയത്.
വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. ആദ്യം കാറിനുള്ളിൽ നിന്ന് 89 ഗ്രാം എംഡിഎംഎ ആദ്യം പിടികൂടിയിരുന്നു. ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ ഷിഹാബുദ്ദീന്റെ ഫ്ലാറ്റിലേക്ക് കൂടി അന്വേഷണം നീളുകയായിരുന്നു. തുടർന്ന് ഇവിടെ നിന്ന് 201 ഗ്രാം എംഡിഎംഎയും രണ്ടേകാൽ ലക്ഷം രൂപയും പിടികൂടി. ആകെ മുന്നൂറു ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ബംഗളൂരുവിൽ നിന്ന് മറ്റൊരാൾ വഴി ലഹരി എത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഫ്ലാറ്റിൽ സൂക്ഷിച്ച് റീട്ടെയിൽ വില്പന നടത്തി വരികയായിരുന്നു ശിഹാബുദ്ദീൻ. വിൽക്കുന്നുണ്ടെങ്കിലും ശിഹാബുദ്ദീൻ ഇതുവരെ എംഡിഎംഎ ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. പ്രവാസിയായിരുന്ന ശിഹാബുദ്ദീൻ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ലഹരി വില്പനക്ക് ഇറങ്ങിയത്.
Adjust Story Font
16