വിക്കി തഗ്ഗ് പാലക്കാടെത്തി കീഴടങ്ങി; പൊലീസ് അന്വേഷിച്ച് പോയത് ഹിമാചൽ വരെ
2022ൽ എംഡിഎംഎയും തോക്കും ,കത്തിയും കൈവശം വെച്ചതിനാണ് കൊല്ലം സ്വദേശിയായ വ്‌ളോഗർ വിഘ്നേഷ് എന്ന വിക്കി തഗ്ഗിനെതിരെ കേസെടുത്തത്.
മലപ്പുറം: എംഡിഎംഎയും, ആയുധങ്ങളും കൈവശം വച്ച കേസിൽ യൂട്യൂബ് വ്‌ളോഗർ വിക്കി തഗ്ഗ് കീഴടങ്ങി. പാലക്കാട് കോടതിയിലാണ് കീഴടങ്ങിയത്. 2022ൽ എംഡിഎംഎയും തോക്കും ,കത്തിയും കൈവശം വെച്ചതിനാണ് കൊല്ലം സ്വദേശിയായ വിഘ്നേഷ് എന്ന വിക്കി തഗ്ഗിനെതിരെ കേസെടുത്തത്.
പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ അന്വേഷിച്ച് പോലീസ് ഹിമാചൽ പ്രദേശിൽ വരെ എത്തിയിരുന്നു. പാലക്കാട് ചന്ദ്രനഗറില്‍ കാറില്‍നിന്ന് 20 ഗ്രാം മെത്താഫിറ്റമിനും, കത്തി, തോക്ക് എന്നിവയുമായി വിക്കിയെയും കൂട്ടുകാരനെയും എക്‌സൈസ് സംഘമാണ് പിടികൂടിയത്. വാളയാറില്‍ വാഹന പരിശോധക്കിടെ നിര്‍ത്താതെ പോയ കാര്‍ എക്സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടിയെങ്കിലും ആയുധം കൈവശം വച്ചതിന് കസബ പൊലീസ് എടുത്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല. ഇതോടെ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട് ഒളിവിൽ പോവുകയായിരുന്നു.
Adjust Story Font
16