ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു
ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
പ്രശസ്ത ഗസൽ സംഗീതജ്ഞന്‍ ഉമ്പായി അന്തരിച്ചു. 68 വയസായിരുന്നു. വൈകുന്നേരം 4.45 ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിന് ബാധിച്ച അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ വൈകീട്ട് 3.30ന് മട്ടാഞ്ചേരി കല്‍വത്തി ജുമാമസ്ജിദില്‍ നടക്കും.
കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ ഇബ്രാഹിം എന്ന ഉമ്പായി. നിരവധി ഗസൽ ആൽബങ്ങളിൽ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നിര്‍വഹിച്ചിട്ടുണ്ട്. ഒ.എൻ.വി കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബം ‘പാടുക സൈഗാൾ പാടുക’ ഇന്നും ഹിറ്റ്‌ലിസ്റ്റിലുണ്ട്. ഇരുപതിൽ പരം ആൽബങ്ങൾ പുറത്തിറക്കി.
പി.എ ഇബ്രാഹിം എന്ന് പേര് അധികമാര്‍ക്കും പരിചയമുണ്ടാകില്ല. പക്ഷേ ഉമ്പായി എന്ന് പറഞ്ഞാല്‍ ഗസല്‍ പ്രേമികള്‍ക്ക് സുപരിചിതന്‍. അവരുടെ ഗസല്‍ സുല്‍ത്താന്‍. മാതാവാണ് ഓമനിച്ച് ഉമ്പായി എന്ന് വിളിച്ചു തുടങ്ങിയത്. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ പേര് ഏറ്റെടുത്തു. ഒടുവില്‍ ഗസല്‍ ലോകത്തും സംഗീത മേഖലയിലും ഉമ്പായി എന്ന പേര് സ്ഥിരപ്രതിഷ്ഠ നേടി. നോവല്‍ എന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കാനും യേശുദാസ് ആ ഗാനം ആലപിക്കുകയും ചെയ്തു. നാല് പതിറ്റാണ്ടായി ഹാര്‍മോണിയവും കീബോര്‍ഡുമായി ഗസല്‍ പാടി നടന്ന ഉമ്പായി തന്‍റെ ജീവിതം കലയ്ക്ക് വേണ്ടിമാറ്റിവച്ചിരിക്കുകയായിരുന്നു.
ഉമ്പായിയുമായി ഗസലിന്‍റെ ഈണത്തില്‍ ചാലിച്ച അഭിമുഖം (മീഡിയവണ്‍ ‘മനംതുറന്ന്’ പരിപാടിയില്‍ സംപ്രേഷണം ചെയ്തത്)
Adjust Story Font
16