Quantcast

വണ്ണപ്പുറം കൂട്ടക്കൊലപാതകം: കൊലയാളികള്‍ 3 പേരെന്ന് സംശയം

നാല് പേരുടെ ശരീരത്തിലും മുറിവുകളുണ്ട്. മൃതദേഹങ്ങള്‍ക്ക് ഒന്നരദിവസത്തിലധികം പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    2 Aug 2018 2:34 PM GMT

വണ്ണപ്പുറം കൂട്ടക്കൊലപാതകം:  കൊലയാളികള്‍ 3 പേരെന്ന് സംശയം
X

ഇടുക്കി വണ്ണപ്പുറത്ത് കുടുംബം കൊല്ലപ്പെട്ടതിന് പിന്നില്‍ മൂന്നംഗ സംഘമാണെന്ന് നിഗമനം. കൊലപാതകത്തിന് മൂന്ന് ആയുധങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മൂന്നംഗ കൊലയാളി സംഘത്തെ പൊലീസ് സംശയിക്കുന്നത്. തലയ്ക്കേറ്റ അടിയും ശരീരത്തിലെ ആഴമേറിയെ മുറിവുകളുമാണ് നാലുപേരുടെയും മരണത്തിന് കാരണമായത്. നാല് മൃതദേഹങ്ങളും വീട്ട് വളപ്പില്‍ സംസ്കരിച്ചു.

തലയ്ക്കേറ്റ മാരകമായ അടിയും ആഴത്തിലുള്ള മുറിവുകളുമാണ് നാല് പേരുടേയും മരണകാരണമായി പോസ്റ്റുമോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. മൃതദേഹങ്ങള്‍ക്ക് ഒന്നര ദിവസത്തിന് മേല്‍ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിഷത്തിന്റെ സാന്നിധ്യം അടക്കം പരിശോധിക്കാന്‍ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. അടുത്ത ദിവസം തന്നെ പോസ്റ്റുമോര്‍ട്ടത്തിന്റെ പൂര്‍ണ്ണരൂപം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.

ഇതിനിടെ മൂന്ന് ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൊലയാളികള്‍ മൂന്ന് പേരാകാനുള്ള സാധ്യയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിലുള്ളവ തന്നെയാണെന്നാണ് സൂചന. അടുത്ത ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രദേശവാസികളുടെ മൊഴിയെടുക്കലും പുരോഗമിക്കുയാണ്. വീടിന്റെ വാതില്‍ അകത്ത് നിന്ന് തുറന്ന് നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ആയതിനാല്‍ പരിചയമുള്ളവര്‍ തന്നെയാകാം കൊലയാളികളെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബന്ധുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയ മൃതദേഹങ്ങള്‍ വീട്ട് വളപ്പില്‍ സംസ്കരിച്ചു.

TAGS :

Next Story