ബോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങി കിങ് ഖാന്റെ മകളും
ഷാരുഖ് ഖാന്റെ മകളായതുകൊണ്ട് ലഭിച്ച യോഗ്യതയായി ഇതിനെ കാണരുതെന്നും സ്വന്തം ഉത്തരവാദിത്തമായി കാണണമെന്നും ഷാരുഖ് സുഹാനക്ക് ഉപദേശം നൽകി.
മറ്റൊരു താരപുത്രിയെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ് ബോളീവുഡ്. ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ. പതിനെട്ടുകാരിയായ സുഹാന മോഡലിങിൽ എത്തിയിരിക്കുന്നു. വോഗ് മാസികയുടെ ആഗസ്റ്റ് ലക്കത്തിലെ കവർ ചിത്രം സുഹാന ഖാനാണ്.
ശ്രീദേവിയുടെ മകൾ ഝാൻവി കപൂറിന് പിന്നാലെ മറ്റൊരു താരപുത്രി കൂടി ബോളീവുഡിലേക്ക് അരങ്ങേറാൻ പോകുന്നു. ഇതിന്റെ സൂചനകളാണ് ഈ ലക്കം വോഗ് മാസികയിൽ ഉള്ളത്. മാസികയുടെ കവർ ചിത്രമായിരിക്കുന്നത് സുഹാന ഖാൻ. ബോളീവുഡിന്റെ സ്വന്തം കിങ് ഖാൻ, ഷാരുഖ് ഖാന്റെ മകൾ.
മുംബൈയിൽ നടന്ന ചടങ്ങിൽ ഷാരുഖ് ഖാൻ തന്നെയാണ് മകളുടെ ചിത്രം അടങ്ങിയ വോഗ് മാസികയുടെ ആഗസ്റ്റ് ലക്കം പുറത്തിറക്കിയത്. ഷാരുഖ് ഖാന്റെ മകളായതുകൊണ്ട് ലഭിച്ച യോഗ്യതയായി ഇതിനെ കാണരുതെന്നും സ്വന്തം ഉത്തരവാദിത്തമായി കാണണമെന്നും ഷാരുഖ് സുഹാനക്ക് ഉപദേശം നൽകി.
നടനായതിനാൽ പ്രഗൽഭരായ നിരവധി സ്ത്രീകൾക്കൊപ്പം പ്രവർത്തിക്കാനായിട്ടുണ്ട്. അവരിലൊരാളാകട്ടെ സുഹാന എന്നും ഷാരുഖ് ഖാൻ ആശംസിച്ചു. സ്കൂൾ പഠനകാലത്ത് നാടകങ്ങളിൽ സജീവമായിരുന്ന സുഹാനയുടെയും ലക്ഷ്യം ബോളീവുഡ് തന്നെയാണ്. ഇതാദ്യമായാല്ല താരങ്ങളുടെ മക്കൾ ബോളീവുഡ് അരങ്ങേറ്റത്തിന് മുമ്പേ മാസികകളുടെ കവർ ചിത്രമാകുന്നത്. ശ്രീദേവിയുടെ മകൾ ഝാൻവി കപൂർ ദഡകിൽ നായികയാകും മുൻപേ വോഗിന്റെ കവർ ചിത്രമായിരുന്നു.
Adjust Story Font
16