Quantcast

ചികിത്സയുടെ ഓരോ ഘട്ടത്തിലും രോഗികളില്‍ നിന്ന് പ്രത്യേകം തുക ഈടാക്കരുത്: സൌദി ഇന്‍ഷൂറന്‍സ് കൌണ്‍സില്‍

14 ദിവസങ്ങള്‍ക്കകം തുടര്‍ചികിത്സ തേടുന്ന രോഗികളില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ല. ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള രോഗിയില്‍ നിന്നും ചികിത്സയുടെ ഓരോ ഘട്ടത്തിലും പ്രത്യേകം പ്രത്യേകം പണം ഈടാക്കാന്‍ പാടില്ല.

MediaOne Logo

Web Desk

  • Published:

    3 Aug 2018 2:02 AM GMT

ചികിത്സയുടെ ഓരോ ഘട്ടത്തിലും രോഗികളില്‍ നിന്ന് പ്രത്യേകം തുക ഈടാക്കരുത്: സൌദി ഇന്‍ഷൂറന്‍സ് കൌണ്‍സില്‍
X

14 ദിവസങ്ങള്‍ക്കകം തുടര്‍ചികിത്സ തേടുന്ന രോഗികളില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ലെന്ന് സൗദിയിലെ ഇന്‍ഷൂറന്‍സ് കമ്പനികളോട് ഇന്‍ഷൂറന്‍സ് കൌണ്‍സില്‍. ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള രോഗിയില്‍ നിന്നും ചികിത്സയുടെ ഓരോ ഘട്ടത്തിലും പ്രത്യേകം പ്രത്യേകം പണം ഈടാക്കാന്‍ പാടില്ല. ചികിത്സയുടെ ഓരോ ഘട്ടത്തിലും പ്രത്യേകം തുക ഈടാക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ഒരേ രോഗത്തിന് 14 ദിവസങ്ങള്‍ക്കകം വീണ്ടും ചികിത്സ തേടുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള രോഗിയില്‍ നിന്ന് വീണ്ടും പണം ഈടാക്കാന്‍ പാടില്ലെന്നാണ് പുതിയ തീരുമാനം. കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ് ഇക്കാര്യം ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളെ അറിയിച്ചു. ആകെ തുകയുടെ അടിസ്ഥാനത്തിലല്ല രോഗികളില്‍ നിന്ന് പണം ഈടാക്കേണ്ടത്, ഡിസ്കൗണ്ടുകള്‍ക്ക് പുറമെ വരുന്ന പരിശോധന-ചികിത്സാ ചെലവുകളുടെ അടിസ്ഥാനത്തിലാണ്.

ഒ.പി വിഭാഗത്തിലെ ചികിത്സ, പരിശോധന, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, തുടര്‍ ചികിത്സ സന്ദര്‍ഷനങ്ങള്‍, വേണ്ടി വന്നാല്‍ മറ്റു ആശുപത്രികളിലേക്കുള്ള റഫറന്‍സ് എന്നിവക്ക് ഒന്നിച്ചാണ് ഇന്‍ഷൂറന്‍സ് തുക കാണേണ്ടത്. ഇതിനായി പ്രത്യേകം പ്രത്യേകം തുക ഈടാക്കാന്‍ പാടില്ല. ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ദേശിക്കുന്ന ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ ശതമാനമോ അല്ലെങ്കില്‍ പരമാവധി 75 റിയാല്‍ വരെ മാത്രമേ ഈടാക്കാവൂ. ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമവും ഏകീകൃത പോളിസി വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും സേവന ദാതാക്കള്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ട് കൌണ്‍സില്‍.

TAGS :

Next Story