ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് കാറോടിച്ചു കയറ്റിയ ആളെ വെടിവെച്ചുകൊന്നു
ഇന്ന് രാവിലെ എസ്.യു.വി വാഹനത്തിലെത്തിയ ഇയാള്‍ ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഗേറ്റ് കടന്ന് പൂന്തോട്ടത്തിലെത്തിയ വാഹനം ഉപേക്ഷിച്ച് ഇയാള്‍ വീട്ടിലേക്ക്
ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു. ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് കാര്‍ ഇടിച്ച് കയറ്റുകയും ശേഷം വസ്തുക്കള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ തടയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ കൊലപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കൊല്ലപ്പെട്ടയാളുടെ പിതാവ് ആവശ്യപ്പെട്ടു.
രാവിലെയാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് പൂഞ്ച് സ്വദേശി മുര്‍ത്താസ് കാര്‍ ഇടിച്ച് കയറ്റിയത്. . പ്രധാന ഗേറ്റില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടയാന്‍ ശ്രമിച്ചിരുന്നു. അമിത വേഗതയില്‍ ഗേറ്റ് മറികടന്ന് പോയ ഇയാള്‍ക്ക് പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് വെടിവെച്ചത്. അകത്തെത്തി വീട്ടിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സുരക്ഷ സേന വെടിഉതിര്‍ക്കുകയായിരുന്നു.
സംഭവ സമയത്ത് ഫാറൂഖ് അബ്ദുല്ല വീട്ടിലുണ്ടായിരുന്നില്ല. നിലവില്‍ ശ്രീനഗര്‍ എംപിയായ ഫറൂഖ് അബ്ദുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഡല്‍ഹിയിലാണ്. Z പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഫറൂഖ് അബ്ദുള്ളയുടെ വസതിയില്‍ നടന്ന സംഭവം ഗുരുതര സുരക്ഷാ വീഴ്ച്ചയായാണ് കണക്കാക്കുന്നത്.
എന്നാല്‍ എന്തിനാണ് കൊലപ്പെടുത്തിയതെന്നും തടയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും കൊല്ലപ്പെട്ടയാളുടെ പിതാവ് ചോദിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഭീകരആക്രമണവുമായി സംഭവത്തിന് ബന്ധമില്ലെന്ന് സുരക്ഷ സേന അറിയിച്ചു.
Adjust Story Font
16